ആരോഗ്യശാസ്ത്ര സർവകലാശാലയിൽ റിസർച്ച് ഫെലോ

Tuesday 07 March 2023 1:34 AM IST

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല റിസർച്ച് സെന്ററിന് കീഴിൽ ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് ഫെലോയുടെ അപേക്ഷ ക്ഷണിച്ചു. 25,000 രൂപ പ്രതിമാസ വേതനത്തിൽ 7 മാസത്തേക്ക് താത്കാലികാടിസ്ഥാനത്തിലാണ് നിയമനം.

ആരോഗ്യശാസ്ത്ര സംബന്ധമായ വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം, ഗവേഷണ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, വിവരശേഖരണത്തിനായി യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവയാണ് യാേഗ്യത.

ഫോൺ നമ്പർ, മേൽവിലാസം എന്നിവയോടെ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാലാ കാര്യാലയത്തിൽ 22ന് രാവിലെ 11ന് ഹാജരാകണം.