ആശാ പ്രവർത്തകരുടെ ഓണറേറിയം വർദ്ധിപ്പിക്കും
Tuesday 07 March 2023 12:38 AM IST
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ ഓണറേറിയം വർദ്ധിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ആറായിരം രൂപയാണ് നിലവിലുള്ളത്. കേന്ദ്രവിഹിതമായി ലഭിക്കുന്ന ഇൻസെന്റീവ് കൂട്ടാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 26448ആശാ പ്രവർത്തകരാണുള്ളതെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.