ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം: നിയമഭേദഗതി ഉടൻ
Tuesday 07 March 2023 12:40 AM IST
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെ അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിയമഭേദഗതി ഉടൻ കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആക്രമിക്കപ്പെട്ടത് ന്യായീകരിക്കാനാവില്ല.ഗൗരവത്തോടെ കണ്ട് കർശന നടപടിയെടുക്കും.നിർഭാഗ്യകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.