മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉപേക്ഷിച്ചവരെ പുനരധിവസിപ്പിക്കണം

Tuesday 07 March 2023 12:00 AM IST

തിരുവനന്തപുരം: ചികിത്സ പൂർത്തിയായിട്ടും വീട്ടുകാർ കൂട്ടിക്കൊണ്ടുപോകാതെ മൂന്ന് ഗവ.മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന 164 പേരെ പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ആരോഗ്യവകുപ്പ് ഡയറക്ടർ നാലാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകണം. പേരൂർക്കടയിൽ 100,കുതിരവട്ടത്ത് 39,തൃശൂരിൽ 25 പേർ വീതമാണ് ബന്ധുക്കളെ കാത്തിരിക്കുന്നത്.