ഐ.ജി.എസ്.ടി: സംസ്ഥാനങ്ങൾക്ക് വിവരം ലഭിക്കുന്നില്ലെന്ന് ധനമന്ത്രി

Tuesday 07 March 2023 12:47 AM IST

തിരുവനന്തപുരം: ഐ.ജി.എസ്.ടിയെ കുറിച്ചുള്ള പൂർണമായ വിവരങ്ങൾ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ലഭ്യമല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിലെ അറിയിച്ചു..

അതേ സമയം, നിലവിലെ നിയമമനുസരിച്ച് സംസ്ഥാനത്ത്‌ ഐ.ജി.എസ്.ടി സെറ്റിൽമെന്റ് സംവിധാനം സുഗമമായി നടക്കുന്നുണ്ട്. ഇതുപ്രകാരം സംസ്ഥാനത്തിന് എല്ലാ മാസവും പണം ലഭിക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

അബ്കാരി

കുടിശിക

1952 മുതൽ 2011 വരെയുള്ള അബ്കാരി കുടിശിക ഇനത്തിൽ 57,91,02,497 രൂപയും, പലിശയിനത്തിൽ 231,12,25,853 രൂപയും അടക്കം ആകെ 289,03,28,350

രൂപ കുടിശികയായി നിലനിൽക്കുന്നതായി മന്ത്രി പറഞ്ഞു.

സംസ്ഥാന എസ്.ജി.എസ്.ടി വകുപ്പിന്റെ തനത് നികുതി വരുമാന കുടിശിക 13,305.88 കോടിയാണ്. ഇതിൽ 4,776.57 കോടി രൂപ ഹൈക്കോടതി അടക്കം വിവിധ അതോറിട്ടികളുടെ സ്റ്റേയിൽ ഉൾപ്പെട്ടവയാണ്. 6821.31 കോടി റവന്യു റിക്കവറി അധികാരികളുടെ നടപടിക്രമങ്ങളിലാണ്

ആധാരത്തിൽ അണ്ടർവാല്യുവേഷൻ നടപടിക്കായി റിപ്പോർട്ട് ചെയ്യുന്നതിൽ

1986 മുതൽ 2023 ജനുവരി 31 വരെ 713.098 കോടി പിരിഞ്ഞുകിട്ടാനുണ്ട്. റവന്യു വകുപ്പിൽ വിവിധ നികുതി ഇനങ്ങളിൽ പിരിഞ്ഞ് കിട്ടാനുള്ളത് 397.59 കോടിയാണ്. മോട്ടോർ വാഹനവകുപ്പിന് കിട്ടാനുള്ളത് 1000 കോടിയാണ്. ഇതിൽ കെ.എസ്.ആർ.ടി.സിയുടെ കുടിശികയായ 1844.72 കോടി ഉൾപ്പെടുത്തിയിട്ടില്ല. നികുതി കുടിശിക അടയ്ക്കാനുള്ള ഭൂരിഭാഗം വാഹനങ്ങളും ഇപ്പോൾ നിരത്തിൽ ഓടുന്നില്ല. ഈ വാഹനങ്ങളെക്കുറിച്ചോ ഉടമകളെക്കുറിച്ചോ യാതൊരു അറിവും മോട്ടോർ വാഹന വകുപ്പിനില്ല. നോട്ടീസുകൾ കൈപ്പറ്റാൻ ആളില്ലാത്തതിനാൽ മടങ്ങിയെത്തുകയാണെന്നും മന്ത്രിവ്യക്തമാക്കി.