സി.എം. രവീന്ദ്രൻ ഇന്ന് ഇ.ഡിയിൽ ഹാജരായേക്കും
Tuesday 07 March 2023 12:00 AM IST
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഇന്ന് (ചൊവ്വ) എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായേക്കും. ഫെബ്രുവരി 27ന് ഹാജാരാകാത്തതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ ഇ.ഡി. നോട്ടീസ് നൽകിയത്.
നിയമസഭാ സമ്മേളനമായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് 27ന് രവീന്ദ്രൻ ഇ.ഡിയെ അറിയിച്ചിരുന്നത്. സമ്മേളനം ഇന്നലെ അവസാനിച്ചതിനാൽ അദ്ദേഹം ഹാജരാകുമെന്നാണ് സൂചന. ഇ.ഡി അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും തമ്മിൽ നടത്തിയ ചാറ്റുകളുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇ.ഡി.