ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന ദിവസം പോക്കുവരവ്: മന്ത്രി വി.എൻ.വാസവൻ

Tuesday 07 March 2023 12:00 AM IST

തിരുവനന്തപുരം: ആധാരങ്ങൾ രജിസ്റ്രർ ചെയ്യുന്ന ദിവസം തന്നെ പോക്കുവരവ് ചെയ്യാനുള്ള സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലും ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്തുമെന്നും ധനാഭ്യർത്ഥന ചർച്ചയ്‌ക്ക് മറുപടിയായി മന്ത്രി അറിയിച്ചു.

ഒരു സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം ആ ജില്ലയിലെ മറ്റേത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാം. സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്‌പയ്ക്ക് സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് ഓൺലൈൻ വഴി ഗഹാനുകൾ ഫയൽ ചെയ്യാനാകും. വാണിജ്യ ബാങ്കുകളിൽ നിന്നും ചെറു വ്യവസായവായ്പകളും വ്യക്തിഗത വായ്പകളും ലഭിക്കാൻ കരാറുകൾക്ക് ഇ സ്റ്റാമ്പിംഗ് സൗകര്യമുപയോഗിച്ച് പൂർണമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന ഡിജിറ്റൽ ഡോക്യുമെന്റ് എക്‌സിക്യൂഷൻ പ്ലാറ്റ്‌ഫോം നടപ്പാക്കിയിട്ടുണ്ട്.

ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ആധാരം തയ്യാറാക്കുകയും ആധാരകക്ഷികളുടെ വിരൽപ്പതിപ്പും ഫോട്ടോയും ഡിജിറ്റലായി ആധാരത്തിന്റെ ഭാഗമാക്കി രജിസ്‌ട്രേഷൻ നടപടികൾ ലളിതമാക്കാനും കഴിയും. രജിസ്റ്റർ ചെയ്ത ആധാരം അന്നേദിവസം തന്നെ മടക്കി നൽകും. മുൻ ആധാര വിവരങ്ങളുടെ ആധാരപ്പകർപ്പുകൾ ഓൺലൈനായി നൽകുന്നതിനുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ നടപ്പാക്കിയിട്ടുണ്ട്. ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടാത്തവിധം ടെംപ്ളേറ്റ് (ആധാരങ്ങളുടെ മാതൃക) സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

നി​കു​തി​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ച്ചു: മ​ന്ത്രി​ ​ബാ​ല​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്രം​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ഞെ​രു​ക്കി​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യി​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ഴും​ ​നി​കു​തി​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സം​സ്ഥാ​ന​ത്തി​ന് ​ക​ഴി​ഞ്ഞെ​ന്ന് ​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​കൊ​വി​ഡാ​ന​ന്ത​ര​കാ​ല​ത്ത് 47,000​ ​രൂ​പ​യാ​യി​രു​ന്നു​ ​നി​കു​തി​ ​വ​രു​മാ​നം​ 71,000​ ​കോ​ടി​യാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കാ​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​ച​ർ​ച്ച​യ്ക്കു​ള്ള​ ​മ​റു​പ​ടി​യി​ൽ​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​റ​വ​ന്യു​വ​രു​മാ​ന​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ 63​ ​ശ​ത​മാ​ന​ത്തോ​ടെ​ ​കേ​ര​ള​ത്തി​ന് ​അ​ഞ്ചാം​ ​സ്ഥാ​ന​മാ​ണു​ള്ള​ത്.​ ​പാ​ച​ക​വാ​ത​ക​ ​വി​ല​ ​വ​ർ​ദ്ധ​ന​യി​ലൂ​ടെ​ 4,000​ ​കോ​ടി​യു​ടെ​ ​അ​ധി​ക​ ​ബാ​ദ്ധ്യ​ത​യാ​ണ് ​കേ​ര​ള​ ​ജ​ന​ത​യ്ക്കു​മേ​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അ​ടി​ച്ചേ​ല്പി​ച്ച​ത്.​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​സി​ലി​ണ്ട​റി​ന് 400​ ​രൂ​പ​യി​ല​ധി​ക​മാ​ണ് ​വ​ർ​ദ്ധി​ച്ച​ത്.​ ​ഇ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഒ​രു​ ​ക​രി​ങ്കൊ​ടി​യെ​ങ്കി​ലും​ ​കാ​ണി​ക്കാ​ൻ​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​തി​പ​ക്ഷം​ ​ത​യ്യാ​റാ​ക​ണം.​ ​ഇ​നി​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ബോ​ദ്ധ്യ​മാ​യ​തോ​ടെ​ ​കേ​ര​ളം​ ​മു​ടി​ഞ്ഞു​പോ​ട്ടെ​ ​എ​ന്ന​ ​ചി​ന്ത​യാ​ണ് ​പ്ര​തി​പ​ക്ഷ​ത്തി​ന്.​ ​മ​ക​ൻ​ ​ച​ത്താ​ലും​ ​വേ​ണ്ടി​ല്ല,​ ​മ​രു​മ​ക​ളു​ടെ​ ​ക​ണ്ണീ​രു​കാ​ണാ​മെ​ന്ന​ ​മാ​ന​സി​കാ​വ​സ്ഥ​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

വേ​ന​ൽ​ക്കാ​ലം: 575മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​ ​വാ​ങ്ങും

തി​രു​വ​ന​ന്ത​പു​രം​:​ ​വേ​ന​ൽ​ക്കാ​ല​മാ​യ​ ​മാ​ർ​ച്ച്,​ ​ഏ​പ്രി​ൽ,​ ​മേ​യ് ​മാ​സ​ങ്ങ​ളി​ലെ അ​ധി​ക​ ​വൈ​ദ്യു​തി​ ​ഉ​പ​യോ​ഗം​ ​മു​ന്നി​ൽ​ക്ക​ണ്ട് 300​ ​മെ​ഗാ​വാ​ട്ട് ​വൈ​ദ്യു​തി​ ​വാ​ങ്ങാ​ൻ​ ​ഹ്ര​സ്വ​കാ​ല​ ​ക​രാ​റി​ലും,​ 275​ ​മേ​ഗാ​വാ​ട്ടി​ന് ​ബാ​ങ്കിം​ഗ് ​ക​രാ​റി​ലും​ ​ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് 2021​-22​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​കെ.​എ​സ്.​ഇ.​ബി​ക്ക് 736.27​ ​കോ​ടി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​ലാ​ഭ​മു​ണ്ടാ​യെ​ങ്കി​ലും,​ 2022​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​ ​വ​രെ​യു​ള്ള​ ​സ​ഞ്ചി​ത​ ​ന​ഷ്ടം​ 5304.37​ ​കോ​ടി​യാ​ണ്.​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പെ​ൻ​ഷ​ൻ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​തി​ന് ​പെ​ൻ​ഷ​ൻ​ ​മാ​സ്റ്റ​ർ​ ​ട്ര​സ്റ്റി​നു​ള്ള​ ​ബാ​ദ്ധ്യ​ത​ 13,896.​ 02​ ​കോ​ടി​ ​കൂ​ടി​ ​ചേ​ർ​ത്താ​ൽ​ 2022​ ​മാ​ർ​ച്ച് 31​ ​വ​രെ​യു​ള്ള​ ​സ​ഞ്ചി​ത​ ​ന​ഷ്ടം​ 19,200.39​ ​കോ​ടി​യാ​ണ്.​ ​ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ​താ​രി​ഫ് ​പ​രി​ഷ്‌​ക​ര​ണ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ടി​ ​വ​ന്ന​ത്.​ ​ദാ​രി​ദ്ര്യ​ ​രേ​ഖ​യ്ക്ക് ​താ​ഴെ​യു​ള്ള​വ​ർ,​ ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ​ ​ദു​രി​ത​ബാ​ധി​ത​ർ,​ ​പോ​ളി​യോ​ ​ബാ​ധി​ത​ർ,​ ​ജീ​വ​ൻ​ര​ക്ഷാ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ ​എ​ന്നി​വ​ർ​ക്കു​ള്ള​ ​നി​ല​വി​ലെ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​തു​ർ​ന്നും​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള​ ​ശു​പാ​ർ​ശ​ക​ളാ​ണ് ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മീ​ഷ​നി​ൽ​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

ക​യ​ർ​ ​മേ​ഖ​ല​യിൽ പ്ര​തി​സ​ന്ധി​:​ ​മ​ന്ത്രി​ ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ക​യ​ർ​ ​മേ​ഖ​ല​യി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​ഠി​ക്കാ​ൻ​ ​നി​യോ​ഗി​ച്ച​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ച​ശേ​ഷം​ ​തു​ട​ർ​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​നി​യ​മ​സ​ഭ​യി​ലെ​ ​ചോ​ദ്യോ​ത്ത​ര​ ​വേ​ള​യി​ൽ​ ​പ​റ​ഞ്ഞു.​ ​ക​യ​ർ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.​ ​ക​യ​ർ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​വ​ലി​യ​ ​പ്രാ​ധാ​ന്യ​മാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്ന​ത്.​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​കു​ടി​ശി​ക​യാ​യ​ ​മു​ഴു​വ​ൻ​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​അ​നു​വ​ദി​ച്ചു.​ ​ക​യ​ർ​ ​വി​പ​ണ​ത്തി​ന് ​ഓ​ൺ​ലൈ​ൻ​ ​സം​വി​ധാ​ന​വും​ ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.