കെ.എം. ദിലീപിന്റെ നിയമന ശുപാർശ അംഗീകരിച്ചു

Tuesday 07 March 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണറായി മൃഗക്ഷേമവകുപ്പ് മുൻ ഡയറക്ടറും ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ.കെ.എം.ദിലീപിനെ നിയമിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രി പി. രാജീവ് എന്നിവരടങ്ങുന്ന സമിതിയാണ് പേര്‌ നിർദ്ദേശിച്ചത്. ഐകകണ്ഠ്യേനയാണ് ശുപാർശയെന്നതിനാൽ ഫയലിൽ ഗവർണർ ഇന്നലെ ഒപ്പിടുകയായിരുന്നു. സി.പി.ഐ പ്രതിനിധിയായിരുന്ന എച്ച്.രാജീവിന്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് ദിലീപിനെ നിയമിക്കുക. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കേണ്ടത്. 5വർഷമായിരുന്ന കാലാവധി സുപ്രീംകോടതി 3വർഷമാക്കി. ചീഫ്സെക്രട്ടറിയുടെ ശമ്പളം ലഭിക്കുമെങ്കിലും ആ പദവിയില്ല.

സ​ന്ദ​ർ​ശ​ക​രെ ഒ​ഴി​വാ​ക്കി​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​നി​യും​ ​അ​ണു​ബാ​ധ​യു​മു​ണ്ടാ​യ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​സ​ന്ദ​ർ​ശ​ക​രെ​ ​ഒ​ഴി​വാ​ക്കി​ ​ഏ​താ​നും​ ​ദി​വ​സ​ത്തേ​ക്ക് ​പൂ​ർ​ണ​ ​വി​ശ്ര​മ​ത്തി​ൽ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​ഫി​സി​ഷ്യ​ന്മാ​ര​ട​ക്ക​മു​ള്ള​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​വി​ദ​ഗ്ദ്ധ​സം​ഘം​ ​അ​ദ്ദേ​ഹ​ത്തെ​ ​പ​രി​ശോ​ധി​ച്ചു.​ ​ഗ​വ​ർ​ണ​റു​ടെ​ ​ഉ​ത്ത​രേ​ന്ത്യ​യി​ലെ​ ​ഒ​രാ​ഴ്ച​ത്തെ​ ​പ​രി​പാ​ടി​ക​ളും​ ​റ​ദ്ദാ​ക്കി.

കാ​ലി​ക്ക​റ്റ് ​സി​ൻ​ഡി​ക്കേ​റ്റ്: വി.​സി​ക്ക് ​ചു​മ​തല

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​സെ​ന​റ്റ്,​ ​സി​ൻ​ഡി​ക്കേ​റ്റു​ക​ളു​ടെ​ ​അ​ധി​കാ​രം​ ​വൈ​സ്ചാ​ൻ​സ​ല​ർ​ക്ക്.​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​വി.​സി​ക്ക് ​ഇ​വ​യു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കാ​മെ​ന്ന​ ​വാ​ഴി​സി​റ്റി​നി​യ​മം​ ​പ്ര​യോ​ഗി​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി. താ​ത്കാ​ലി​ക​ ​സി​ൻ​ഡി​ക്കേ​റ്റ് ​രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ​നി​യ​മ​സ​ഭ​യി​ൽ​ ​ബി​ല്ല് ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​നു​മ​തി​ ​തേ​ടി​യെ​ങ്കി​ലും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ .​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​നി​യ​മ​ ​പ്ര​കാ​രം​ ​സി​ൻ​ഡി​ക്കേ​റ്റ് ​പി​രി​ച്ചു​ ​വി​ടു​ക​യോ​ ​കാ​ലാ​വ​ധി​ ​ക​ഴി​യു​ക​യോ​ ​ചെ​യ്താ​ൽ​ ​ചാ​ൻ​സ​ല​ർ​ക്ക് ​താ​ൽ​ക്കാ​ലി​ക​ ​സി​ൻ​ഡി​ക്കേ​റ്റി​നെ​ ​നി​യ​മി​ക്കാം.​ ​ഗ​വ​ർ​ണ​റു​ടെ​ ​ഈ​ ​അ​ധി​കാ​രം​ ​ക​വ​രു​ന്ന​താ​ണ് ​പു​തി​യ​ ​ബി​ല്ലെ​ന്നാ​ണ് ​രാ​ജ്ഭ​വ​ൻ​ ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​രാ​ഷ്ട്രീ​യ​ക്കാ​രെ​ ​ഒ​ഴി​വാ​ക്കി​ ​അ​ക്കാ​ഡ​മി​ക് ​വി​ദ​ഗ്ദ്ധ​രു​ൾ​പ്പെ​ട്ട​ ​താ​ത്കാ​ലി​ക​ ​സ​മി​തി​യെ​ ​നി​യോ​ഗി​ക്കു​ന്ന​ത് ​ഗ​വ​ർ​ണ​റു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ ​കാ​ലി​ക്ക​റ്റി​ൽ​ 2018​ൽ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​സി​ൻ​ഡി​ക്കേ​റ്റി​ന് ​പ​ക​രം​ ​ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​താ​ത്കാ​ലി​ക​ ​സ​മി​തി​യെ​ ​സ​ർ​ക്കാ​ർ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്തി​രു​ന്നു.​ ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​അ​തി​ൽ​ ​അം​ഗ​ങ്ങ​ളാ​യി​രു​ന്നു.​നി​യ​മ​സ​ഭ​ ​ചേ​രു​ന്ന​തി​നാ​ലാ​ണ് ​ഓ​ർ​ഡി​ന​ൻ​സി​ന് ​പ​ക​രം​ ​ഇ​പ്പോ​ൾ​ ​ബി​ല്ല് ​കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങി​യ​ത്.