251പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ
Tuesday 07 March 2023 12:57 AM IST
തിരുവനന്തപുരം: കാർഷികോത്പന്നങ്ങളുടെ സംഭരണ ഏജൻസികളായി 251പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ലിസ്റ്റ് കൃഷി വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി. സർക്കാറിന്റെ മൂന്നാം നൂറുദിന പദ്ധതിയുടെ ഭാഗമായി 500ഏക്കർ സ്ഥലത്ത് കൃഷി നടപ്പാക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു ജില്ലയ്ക്ക് ഒരു വിള എന്ന രീതിയിൽ തിരുവനന്തപുരം,ആലപ്പുഴ,ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിലായി 75ഏക്കറിൽ കുറയാത്ത തരിശ് ഭൂമിയിലാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.