ഗുരു ചേമഞ്ചേരി പുരസ്കാരം

Tuesday 07 March 2023 12:01 AM IST

കോഴിക്കോട്: ചേലിയ എയിഡഡ് യു.പി. സ്‌കൂൾ മാനേജ്‌മെന്റ് ഏർപ്പെടുത്തിയ പദ്മശ്രീ ഗുരു ചേമഞ്ചേരി ദേശീയ പുരസ്കാരം കവിയും സംഗീതജ്ഞനും ജില്ലാ അഡിഷണൽ മെഡിക്കൽ ഓഫീസറുമായ ഡോ. പീയുഷ് നമ്പൂതിരിപ്പാടിന് നൽകുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു. പ്രശസ്ത ശില്പി കെ.ആർ. ബാബു രൂപകല്പന ചെയ്ത ശിലാഫലകവും പ്രശസ്തി പത്രവും 1,11,000രൂപയും അടങ്ങുന്ന പുരസ്‌കാരം മാർച്ച് അവസാന വാരത്തിൽ നടക്കുന്ന പദ്മശ്രീ ഗുരു ചേമഞ്ചേരി അനുസ്മരണ സമ്മേളനത്തിൽ നൽകും. വാർത്താസമ്മേളനത്തിൽ സ്‌കൂൾ മാനേജർ എൻ.വി.ബാബുരാജ്,പ്രധാനദ്ധ്യാപിക കെ.പി. ദിവ്യ,കെ. ശ്രീരേഖ,എം.വി. കുഞ്ഞാമു,പി. അനിൽ ബാബു എന്നിവർ പങ്കെടുത്തു.