അഴിമതിത്തീയിൽ ബ്രഹ്മപുരം,​ സ്വന്തം വണ്ടികൾ കട്ടപ്പുറത്ത് വാടകലോറികൾക്ക് 9.6 കോടി

Tuesday 07 March 2023 1:01 AM IST

കൊച്ചി: കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരം പ്ളാന്റി​ലെ തുടർച്ചയായ അഗ്നിബാധകൾക്കും കുത്തഴിഞ്ഞ മാലിന്യ സംസ്കരണരീതികൾക്കും പിന്നിൽ കോടികളുടെ അഴിമതിയാണെന്ന ആക്ഷേപം ശരിവയ്ക്കുകയാണ് അവിടത്തെ ഒരോ കാര്യങ്ങളും. വർഷവും 13 കോടി രൂപയാണ് മാലിന്യ സംസ്കരണത്തിനായി കോർപ്പറേഷൻ ചെലവഴിക്കുന്നത്.

ലോഡ് അടിസ്ഥാനത്തിലാണ് മാലിന്യ സംസ്കരണത്തിനുള്ള തുക കൈമാറുന്നത്. എന്നാൽ ലോറികളെ നിരീക്ഷിക്കാനും തൂക്കം പരിശോധിക്കാനും അധുനിക സംവിധാനങ്ങളില്ല. സി.സി.ടി.വി കാമറകൾ പ്രവർത്തിക്കുന്നില്ല. കോടികൾ മുടക്കി വാങ്ങിയ ലോറികളെല്ലാം കട്ടപ്പുറത്താണ്. അതു നന്നാക്കാൻ വേണ്ടിവരുന്നതിന്റെ പതിൻമടങ്ങ് തുകയാണ് ലോറിക്കരാറിന്റെ മറവിൽ ഒരാേ മാസവും കൈമറിയുന്നത്.

ഉദ്യോഗസ്ഥരുടെയും ഇടതു, വലതു ഭേദമെന്യേ ജനപ്രതി​നി​ധി​കളി​ൽ വലി​യൊരു വി​ഭാഗത്തി​ന്റെയും രാഷ്ട്രീയ നേതൃത്വത്തി​ന്റെയും കൈകളി​ലേക്ക് കരാറുകളുടെ വിഹിതം എത്തുന്നുണ്ടെന്നാണ് ആക്ഷേപം. ഇതിനിടെ രണ്ട് വർഷം മുമ്പ് നൽകിയ 54.90 കോടി​ രൂപയുടെ ബയോമൈനിംഗ് കരാറി​ൽ 14 കോടി​യുടെ അഴിമതി ആരോപണവുമായി​ മുൻമേയറും രംഗത്തെത്തി​.

മാലി​ന്യപ്ളാന്റിന് 3.5 കോടി

പ്ളാന്റ് നടത്തിപ്പിന് ടണ്ണേജ് അനുസരി​ച്ച് 28-36 ലക്ഷം രൂപ മാസം കരാറുകാരന് നൽകണം. ഒരു വർഷം മൂന്നര കോടിയിലേറെ രൂപ. ലോറി​യി​ൽ എത്തി​ക്കുന്ന ഖരമാലി​ന്യം ജൈവമിശ്രിതം തളി​ച്ച് അഴുകി​ക്കലാണ് പ്രധാന പ്രക്രി​യ.

പ്ളാസ്റ്റി​ക് ഉൾപ്പെടെയുള്ള അവശിഷ്ടം ഒഴിഞ്ഞ ഭാഗത്ത് തള്ളും.

12 വർഷം​ തുടർന്ന കരാറുകാരനെ കഴി​ഞ്ഞ വർഷമാണ് മാറ്റിയത്. ഇതി​ന്റെ പേരിൽ കോർപ്പറേഷൻ ഭരി​ക്കുന്ന എൽ.ഡി​.എഫിൽ ഇപ്പോഴും പോരു നടക്കുകയാണ്. ​

മാലിന്യ പ്ളാന്റ് തകർന്നുവീഴുമെന്ന നിലയിലായതിനാൽ പുതിയ പ്ളാന്റി​ന് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

സ്വന്തം വണ്ടികൾ കട്ടപ്പുറത്ത്

വാടകലോറികൾക്ക് 9.6 കോടി

മാലി​ന്യങ്ങൾ പ്ളാന്റി​ലെത്തി​ക്കാൻ ലോറി​ച്ചെലവ് മാസം 80 ലക്ഷം രൂപ. ഒരുവർഷത്തേക്ക് 9.6 കോടി. ഒരാൾക്കാണ് വർഷങ്ങളായി കരാർ.

കോർപ്പറേഷന്റെ 56 ലോറി​കളും കട്ടപ്പുറത്താണ്. ഇവയി​ൽ 3.33 കോടി രൂപയ്ക്ക് വാങ്ങിയ പത്ത് കോംപാക്ട് ലോറി​കളുമുണ്ട്. പത്ത് ലോറി​യി​ൽ കയറ്റുന്ന ലോഡ് ഈ ഒറ്റ ലോറി​യി​ൽ ഹൈഡ്രോളി​ക് സംവി​ധാനത്തി​ൽ അമർത്തി​ വയ്ക്കാനാകും.തകരാറുകൾ യഥാസമയം പരിഹരിക്കാറില്ല.

• ബയോ മൈനിംഗിന് 55 കോടി

ബ്രഹ്മപുരത്ത് കുഴി​ച്ചി​ട്ട ലക്ഷക്കണക്കി​ന് ടൺ​ പ്ളാസ്റ്റി​ക് മാലി​ന്യം തിരിച്ചെടുത്ത് ചെറി​യ കഷണങ്ങളാക്കി​ ഉണക്കി​ താപവൈദ്യുത പ്ളാന്റുകൾക്ക് കത്തി​ക്കാനുള്ള​ ഇന്ധനമാക്കുന്ന റെഫ്യൂസ് ഡി​റൈവ്ഡ് ഫ്യുവൽ (ആർ.ഡി​.എഫ്) പദ്ധതി​ക്ക് 55 കോടിയുടെ കരാർ നൽകി. 2021ൽ തുടങ്ങിയ പ്രവൃത്തിയുടെ കലാവധി​ കഴി​ഞ്ഞി​ട്ടും 20 ശതമാനം പോലും നീക്കി​യി​ട്ടി​ല്ല. 11 കോടി​ രൂപ കൈമാറുകയും ചെയ്തു.

ജഡ്‌ജി കത്തുനൽകി, ഹൈക്കോടതി കേസെടുത്തു

ബ്രഹ്മപുരത്ത് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നൽകിയ കത്തിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. സർക്കാരിനു പുറമേ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കൊച്ചി നഗരസഭ എന്നിവരാണ് എതിർ കക്ഷികൾ.

കാൻസറിനു വരെ കാരണമാകുന്ന വിഷപ്പുകയാണ് അഞ്ചു ദിവസമായി കൊച്ചി നഗരവാസികൾ ശ്വസിക്കുന്നതെന്നും ഈ നില തുടരുന്നത് അപകടമാണെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

മ​ന​പൂ​ർ​വം​ ​ഈ​ ​വീ​ഴ്ച​കൾ

•​ ​മാ​ലി​​​ന്യം​ ​ത​രം​ ​തി​​​രി​ച്ച് ​സ്വീ​ക​രി​​​ച്ചി​ല്ല •​ ​പ്ളാ​സ്റ്റി​​​ക്കി​​​ന് ​പ്ര​ത്യേ​ക​ ​സം​വി​​​ധാ​നം​ ​ഇ​ല്ല •​ ​ആ​ധു​നി​​​ക​ ​യ​ന്ത്ര​സം​വി​​​ധാ​നം​ ​സ്ഥാ​പി​​​ച്ചി​ല്ല •​ ​മാ​ലി​​​ന്യം​ ​ഇ​ന്ധ​ന​മാ​ക്കി​​​ ​വൈ​ദ്യു​തി​​​ ​പ്ളാ​ന്റ്ഇ​ല്ല •​ ​സ്ഥ​ലം​ ​ഡ​മ്പിം​ഗ് ​യാ​ർ​ഡാ​ക്കി •​ ​അ​ഞ്ച് ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​​​ൽ​ ​പ്ളാ​ന്റ് ​നി​​​ർ​മ്മി​ച്ചി​ല്ല •​ ​മ​റ്റു​ള്ളി​​​ട​ത്തെ​ ​മാ​ലി​​​ന്യം​ ​ഒ​ഴി​​​വാ​ക്കി​യി​ല്ല •​ ​ന​ട​ത്തി​​​പ്പ് ​സൂ​ക്ഷ്മ​മാ​യി​​​ ​നി​​​രീ​ക്ഷി​ച്ചി​ല്ല