ഒ.ഇ.സി ആനുകൂല്യങ്ങൾ വിതരണം ചെയ്യണം:കെ. സുരേന്ദ്രൻ
Tuesday 07 March 2023 1:03 AM IST
തിരുവനന്തപുരം: അദ്ധ്യയനവർഷം അവസാനിക്കാറായിട്ടും ഒ.ഇ.സി.വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് ക്രൂരതയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത്. സംസ്ഥാനത്തെ പതിനെട്ടോളം പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ലംപ്‌സംഗ്രാന്റ്, സ്റ്റൈപെൻഡ്, ഹോസ്റ്റൽഫീസ്, ട്യൂഷൻഫീസ്, പരീക്ഷാഫീസ് തുടങ്ങിയവ വിതരണം ചെയ്യാനുള്ളത്.