ലോമാസ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം
Tuesday 07 March 2023 1:34 AM IST
പയ്യോളി: എം.പിയുടെ ആസ്തി വികസനഫണ്ടിൽ നിന്നും തുറയൂർ പഞ്ചായത്തിലെ പാലം ജംഗ്ഷൻ, പാലച്ചുവട്, ഇരിങ്ങത്ത് കല്ലുമ്പുറം എന്നിവടങ്ങളിൽ അനുവദിച്ച മൂന്ന് ലോമാസ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കെ.മുരളീധരൻ എം.പി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രീജ മാവുള്ളാട്ടിൽ , വി.പി.ദുൽഖിഫിൽ , രാമകൃഷ്ണൻ കെ.എം, വിപിന, സബിൻ രാജ് , അഷീദ നടുക്കാട്ടിൽ, എം.പി. ബാലൻ, എ.കെ. കുട്ടിക്കൃഷ്ണൻ , ജിഷ കെ.എം. സി.എ നൗഷാദ് മാസ്റ്റർ, ശ്രീകല.കെ.വി കുറ്റിയിൽ അബ്ദുറസാഖ്, ടി.കെ. സുനി, ഇ.കെ.ബാലകൃഷ്ണൻ , മുനീർ കുളങ്ങരവള്ളിൽ പ്രഭാകരൻ, നാഗത്ത് നാരായണൻ എന്നിവർ പ്രസംഗിച്ചു.