എച്ച്.യു.ഐ.ഡി പരിശുദ്ധി ഉറപ്പാക്കും; സ്വാഗതം ചെയ്ത് മലബാർ ഗ്രൂപ്പ്

Tuesday 07 March 2023 3:38 AM IST

കോഴിക്കോട്: സ്വര്‍ണാഭരണങ്ങള്‍ക്ക് എച്ച്.യു.ഐ.ഡി (ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്‍റിഫിക്കേഷന്‍) നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് സ്വാഗതം ചെയ്തു. സ്വര്‍ണാഭരണ വില്പനരംഗം സുതാര്യമാക്കാനും സ്വര്‍ണത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കാനും ഇത് സഹായിക്കും. എച്ച്.യു.ഐ.ഡി. നിര്‍ബന്ധമാക്കുന്നതോടെ ആഭരണവില്പനയിലെ എല്ലാ ഇടപാടുകളും കണ്ടെത്താനും തിരിച്ചറിയാനും കഴിയും. അതുകൊണ്ടു തന്നെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് നടപ്പായതുമുതല്‍ ഹാള്‍മാര്‍ക്കിംഗുള്ള ആഭരണം മാത്രമാണ് മലബാര്‍ വില്പന നടത്തുന്നത്. എച്ച്.യു.ഐ.ഡി വന്നതുമുതല്‍ അതും ബാധകമാക്കി. നികുതിവെട്ടിപ്പ് നടത്തുന്നതിന് വ്യാജ എച്ച്.യു.ഐ.ഡി ഉപയോഗിക്കുന്നതിനെതിരേ സർക്കാർ കർശന നടപടിയെടുക്കണം. പഴയ തിയതി വച്ച് ഹാള്‍മാര്‍ക്കിംഗ് രേഖപ്പെടുത്തി എച്ച്.യു.ഐ.ഡി നിബന്ധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തടയണം. ഇതിനുവേണ്ടി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇവേ ബില്‍ ഏര്‍പ്പെടുത്താന്‍ തയാറാകണമെന്നും എം.പി.അഹമ്മദ് ആവശ്യപ്പെട്ടു.

Advertisement
Advertisement