ടി.എം. കൃഷ്ണ ബിനാലെ വേദിയിൽ

Tuesday 07 March 2023 12:05 AM IST
കർണാടിക് സംഗീതജ്ഞൻ ടി.എം. കൃഷ്ണ ബിനാലെ സന്ദർശിക്കുന്നു

കൊച്ചി: ആഗോളതലത്തിൽ ജീവിതത്തെയും സമൂഹത്തെയും കുറിച്ച് സുപ്രധാന ചോദ്യങ്ങളാണ് ബിനാലെ ഉന്നയിക്കുന്നതെന്ന് പ്രശസ്ത കർണാട്ടിക് സംഗീതജ്ഞനും എഴുത്തുകാരനുമായ ടി.എം കൃഷ്ണ. ആർട്ടിസ്റ്റുകൾ സൃഷ്ടികളിലൂടെ ഉന്നയിക്കുന്ന ഇത്തരം ചോദ്യങ്ങൾ അവബോധവും പ്രചോദനവും പകരുന്നു. വ്യത്യസ്തമായ സാമൂഹ്യ, രാഷ്ട്രീയ, ഭൗമശാസ്ത്ര സാഹചര്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ തന്നെയാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകൾക്ക് ചുക്കാൻ പിടിക്കേണ്ടത് ആർട്ടിസ്റ്റുകളുടെ ധർമ്മമാണ്. അതുകൊണ്ടാണ് ബിനാലെയുടെ തിരിച്ചുവരവ് നിർണായകമാകുന്നതെന്നും ടി. എം.കൃഷ്ണ പറഞ്ഞു. അലഹാബാദ് ഹൈക്കോടതി ജഡ്ജി രാജ്ബീർ സിംഗ്, കേരള ടൂറിസം സെക്രട്ടറി കെ.എസ്. ശ്രീനിവാസ് എന്നിവരും ബിനാലെ സന്ദർശിച്ചു.