ഓർമ്മകളുണർത്തി പൂർവ വിദ്യാർത്ഥിസംഗമം
Tuesday 07 March 2023 12:10 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ 1970-73 ബാച്ചിലെ മലയാളം ബിരുദ വിദ്യാർത്ഥികളുടെ സ്‌മൃതിസംഗമത്തിൽ അനുഗ്രഹവുമായി ഗുരുനാഥൻ പ്രൊഫ. എം.കെ. സാനുവുമെത്തി. ഡോ. സെബാസ്റ്റ്യൻ, മുരളി എന്നിവർ എം.കെ. സാനുവിനെ പൊന്നാടയണിയിച്ചു. ഗീത, അഞ്ജലി എന്നിവർ ഉപഹാരം സമർപ്പിച്ചു. പായിപ്ര രാധാകൃഷ്ണൻ ആഴ്ചയുടെ തീരങ്ങൾ എന്ന പുസ്തകം സമർപ്പിച്ചു. സി.ഐ.സി.സി ജയചന്ദ്രൻ, ശ്രീദേവി എന്നിവർ സംസാരിച്ചു.
വിട്ടുപിരിഞ്ഞ സാഹിത്യകാരന്മാരായ സി. അയ്യപ്പൻ, കാർത്തികേയൻ പടിയത്ത് എന്നിവരെ കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പ്രായിപ്ര രാധാകൃഷ്ണൻ അനുസ്‌മരിച്ചു. 20 പേർ പരിപാടിയിൽ പങ്കെടുത്തു.