വനിതാ കബഡി ടീം സെലക്ഷൻ

Tuesday 07 March 2023 12:12 AM IST

കൊച്ചി: ഹരിയാനയിൽ മാർച്ച് 23 മുതൽ 26 വരെ നടക്കുന്ന സീനിയർ നാഷണൽ വനിതാ കബഡി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ടൂർണമെന്റ് 15ന് തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടത്തും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എറണാകുളം ജില്ലാ വനിതാ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നാളെ രാവിലെ 8ന് ആലുവ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള കായിക താരങ്ങൾ ആധാർ കാർഡ്, മൂന്ന് പാസ്‌പോർട്ട് സൈസ്‌ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രാവിലെ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2367580.

Advertisement
Advertisement