സി.പി.എം കുതിരക്കച്ചവടത്തിനുള്ള ചുട്ടമറുപടി : സതീഷ് കൊച്ചുപറമ്പിൽ

Tuesday 07 March 2023 12:13 AM IST
തിരുവല്ല നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജിനെ ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അനുമോദിക്കുന്നു

തിരുവല്ല : തിരുവല്ല നഗരസഭാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി അനു ജോർജിന്റെ വിജയം സി.പി.എം നേതൃത്വത്തിന്റെ കുതിരക്കച്ചവടത്തിനുള്ള ചുട്ട മറുപടിയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പുതിയ നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജിന്റെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ.പി.ജെ.കുര്യന്റെ നേതൃത്വത്തിൽ തിരുവല്ലയിലെ യു.ഡി.എഫ് നേതൃത്വം ഒറ്റകെട്ടായി നേടിയത് അഭിനന്ദനാർഹമായ വിജയമാണ്. വൈസ് ചെയർമാൻ ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് നേതാക്കളായ അഡ്വ.വർഗീസ് മാമ്മൻ, കുഞ്ഞു കോശിപോൾ, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ലാലുതോമസ്, കൺവീനർ വർഗീസ് ജോൺ, നേതാക്കളായ എൻ.ഷൈലാജ്, സുരേഷ് കുമാർ, ആർ.ജയകുമാർ, ഷിബു പുതുക്കേരിൽ, ഈപ്പൻ കുര്യൻ, ബിജു ലങ്കാഗിരി, ജേക്കബ് ജോർജ് മനയ്ക്കൽ, സജി എം.മാത്യു, ജാസ് പോത്തൻ തുടങ്ങിയവർ പ്രസംഗിച്ചു.