പ്രൈമറി പ്രഥമാദ്ധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്

Tuesday 07 March 2023 12:15 AM IST

ആലുവ: പ്രൈമറി പ്രഥമാദ്ധ്യാപകരോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ കേരള ഗവ. പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു.

സ്ഥാനക്കയറ്റം ലഭിച്ച 2529 പ്രൈമറി പ്രഥമാദ്ധ്യാപകർക്ക് 16 മാസമായിട്ടും ആനുകൂല്യങ്ങൾ നൽകുന്നില്ല. യോഗ്യത സംബന്ധിച്ച് കേസ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിലനിൽക്കുന്നുവെന്ന കാരണം പറഞ്ഞാണിത്. മാതൃകാ തൊഴിൽ ഉടമ എന്ന നിലയിൽ സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഭാരവാഹികളായി കെ.വി. യൽദൊ (എറണാകുളം,​ പ്രസിഡന്റ്), ഇ.ടി.കെ. ഇസ്മയിൽ (കോട്ടയം ജനറൽ സെക്രട്ടറി), വി. നാരായണൻ ( മലപ്പുറം,​ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement