യു.സിയിൽ ഇന്റർകൊളീജിയറ്റ് ടൂർണമെന്റുകൾ
Tuesday 07 March 2023 12:17 AM IST
ആലുവ: യു.സി കോളേജ് സംഘടിപ്പിക്കുന്ന 44-ാമത് ദക്ഷിണമേഖല ഇന്റർകൊളീജിയറ്റ് ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിന് നാളെയും 26-ാമത് ഡോ. എ.കെ. ബേബി മെമ്മോറിയൽ ഹോക്കി ചാമ്പ്യൻഷിപ്പിന് എട്ടിനും തുടക്കമാകും. വൈകിട്ട് 5.15ന് മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരം യൂഡ്രിക് പെരേര ബാസ്‌ക്കറ്റ്‌ബാൾ മത്സരം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, ചെന്നൈ സത്യഭാമ യൂണിവേഴ്‌സിറ്റിയെ നേരിടും. എട്ടിന് വൈകിട്ട് 3.30ന് അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് ബിജി ജോർജ് ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ യു.സി കോളേജ് കളമശേരി സെന്റ് പോൾസ് കോളേജിനെ നേരിടും.