സ​ർ​ക്കാ​ർ​ ​നോ​മി​നി​ക​ളെ​ ​വ​ച്ച് ​സെ​ന​റ്റിനും​ ​സി​ൻ​ഡി​ക്കേ​റ്റിനും ശ്രമം

Tuesday 07 March 2023 12:19 AM IST

മ​ല​പ്പു​റം​:​ ​ഗ​വ​ർ​ണ​റു​ടെ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ഒ​ഴി​വാ​ക്കി​ ​സ​ർ​ക്കാ​ർ​ ​നോ​മി​നി​ക​ളെ​യും​ ​പ്ര​തി​നി​ധി​ക​ളെ​യും​ ​എ​ക്സ് ​ഒ​ഫീ​ഷ്യോ​ ​അം​ഗ​ങ്ങ​ളെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​സെ​ന​റ്റ് ​രൂ​പ​വ​ത്ക​രി​ക്കാ​ൻ​ ​വി.​സി​യു​ടെ​ ​മേ​ൽ​ ​സ​മ്മ​ർ​ദ്ദം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഒ​ഴി​വാ​ക്കി​ ​പൂ​ർ​ണ്ണ​മാ​യും​ ​സ​ർ​ക്കാ​ർ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്യു​ന്ന​ ​സി​ൻ​ഡി​ക്കേ​റ്റ് ​രൂ​പ​വ​ത്ക​രി​ക്കു​വാ​നു​ള്ള​ ​ബി​ല്ല് ​നി​യ​മ​സ​ഭ​യി​ൽ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​സി.​പി.​എം​ ​ശ്ര​മം​ ​ഗ​വ​ർ​ണ​ർ​ ​ത​ട​ഞ്ഞ​തോ​ടെ​യാ​ണ്ഈ​ ​വ​ഴി​ ​ആ​ലോ​ചി​ക്കു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​സെ​ന​റ്റ് ​പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ​വി.​സി​യാ​ണ്. സി​ൻ​ഡി​ക്കേ​റ്റി​ന്റെ​ ​കാ​ലാ​വ​ധി​ ​നാ​ലു​ ​കൊ​ല്ല​മാ​യാ​ണ് ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഭ​ര​ണ​സ​മി​തി​ ​പി​ടി​ച്ചു​വി​ടു​ക​യോ​ ​കാ​ലാ​വ​ധി​ ​ക​ഴി​യു​ക​യോ​ ​ചെ​യ്യു​മ്പോ​ൾ​ ​സെ​ന​റ്റ് ​പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തു​വ​രെ​ ​പ​ക​രം​ ​ഗ​വ​ർ​ണ​ർ​ക്ക് ​താ​ത്കാ​ലി​ക​ ​സ​മി​തി​ ​രൂ​പ​വ​ത്ക​രി​ക്കാ​നാ​വും. ഗ​വ​ർ​ണ​ർ​ ​താ​ത്കാ​ലി​ക​ ​സ​മി​തി​ ​രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കു​വാ​ൻ​ ​ഔ​ദ്യോ​ഗി​കാം​ഗ​ങ്ങ​ളെ​യും​ ​സ​ർ​ക്കാ​ർ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​സെ​ന​റ്റ് ​രൂ​പ​വ​ത്ക​രി​ക്കാ​നും​ ​തു​ട​ർ​ന്ന് ​ഇ​വ​രെ​ ​മാ​ത്രം​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​തി​ര​ക്കി​ട്ട് ​സി​ൻ​ഡി​ക്കേ​റ്റ് ​രൂ​പ​വ​ത്ക​രി​ച്ച് ​അ​ധി​കാ​രം​ ​നി​ല​നി​റു​ത്താ​നു​മാ​ണ് ​നീ​ക്കം.​ ​സെ​ന​റ്റി​ന്റെ​യും​ ​സി​ൻ​ഡി​ക്കേ​റ്റി​ന്റെ​യും​ ​കാ​ലാ​വ​ധി​ ​മാ​ർ​ച്ച് ​ആ​റി​ന് ​അ​വ​സാ​നി​ച്ചു. ആ​കെ​യു​ള്ള​ 101​ ​അം​ഗ​ങ്ങ​ളി​ൽ​ 14​ ​പേ​ർ​ ​ഔ​ദ്യോ​ഗി​കാം​ഗ​ങ്ങ​ളും​ 11​ ​പേ​ർ​ ​ഡീ​ൻ​മാ​രും​ ​വ​കു​പ്പ് ​മേ​ധാ​വി​മാ​രും​ ​ആ​റു​ ​പേ​ർ​ ​സ​ർ​ക്കാ​ർ​ ​നാ​മ​നി​ർ​ദ്ദേ​ശം​ചെ​യ്യു​ന്ന​വ​രു​മു​ൾ​പ്പെടെ​ 31​ ​പേ​രു​ണ്ടാ​വും.​ ​ഇ​തി​ൽ​ ​ഗ​വ​ർ​ണ​റും ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യും​ ​ഉ​ൾ​പ്പെ​ടും. ഗ​വ​ർ​ണ​ർ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്യേ​ണ്ട​ 16​ ​പേ​രെ​യും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​ ​വ​രേ​ണ്ട​ 58​ ​പേ​രെ​യും​ ​ഉ​ൾ​പ്പ​ടെ​ 74​ ​പേ​രെ​ ​ഒ​ഴി​വാ​ക്കി​ ​സെ​ന​റ്റ് ​രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത് ​നി​യ​മ​ക്കു​രു​ക്കി​ലാ​വാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ഏ​റെ​യാ​ണ്.