ഡിഫൻഡേഴ്സ് ആർ ദ ബെസ്റ്റ് അറ്റാക്കേഴ്സ്

Monday 06 March 2023 11:30 PM IST

പ്രൈം വോളിബാൾ ടൂർണമെന്റിന്റെ രണ്ടാം സീസൺ ജേതാക്കളായി അഹമ്മദാബാദ് ഡിഫൻഡേഴ്സ്

കൊച്ചി : അക്രമണം തന്നെയാണ് മികച്ച പ്രതിരോധമെന്ന് തെളിയിച്ച് അഹമ്മദാബാദ് ഡിഫൻഡേഴ്സ് രണ്ടാം സീസൺ പ്രൈം വോളിബാൾ കിരീടം സ്വന്തമാക്കി. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബെംഗളുരു ടോർപ്പിഡോസിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് അഹമ്മദാബാദ് ഡിഫൻഡേഴ്സ് ചാമ്പ്യന്മാരായത്.

അഞ്ചുസെറ്റ് നീണ്ട കലാശപ്പോരാട്ടത്തിൽ 7​-15,10​-15,​ 20​-18,​ 15​-13,​ 10​-15 എന്ന സ്കോറിനായിരുന്നു ഡിഫൻഡേഴ്സിന്റെ ജയം .​ ​ആ​ദ്യ​ ​ര​ണ്ട് ​സെ​റ്റ് ​സ്വ​ന്ത​മാ​ക്കി​യ​ ​ഡി​ഫ​ൻ​ഡേ​ഴ്സ് ​പി​ന്നീ​ടു​ള്ള​ ​ര​ണ്ട് ​സെ​റ്റു​ക​ളി​ൽ ​നി​റം​ ​മ​ങ്ങിയെങ്കിലും ​ഉ​ശി​ര​ന​ടി​ക​ളു​മാ​യി​ ​അ​ഞ്ചാം​ ​സെ​റ്റ് ​സ്വ​ന്ത​മാ​ക്കി​യാ​ണ് ​ വി​ജ​യ​ത്തി​ൽ​ ​മു​ത്ത​മി​ട്ട​ത്.​ ​ആ​ദ്യ​ ​സീ​സ​ൺ​ ​ഫൈ​ന​ലി​ൽ​ ​കൊ​ൽ​ക്ക​ത്ത​ ​ത​ണ്ട​ർ​ബോ​ൾ​ട്ടി​നോ​ട് ​കൈ​വി​ട്ട​ ​കി​രീ​‌​ട​മാ​ണ് ​ കൊച്ചിയിൽ ഡി​ഫ​ൻ​ഡേ​ഴ്സ് ​പി​ടി​ച്ചെ​ടു​ത്ത​ത്. ​ ​യൂ​ണി​വേ​ഴ്‌​സ​ൽ​ ​താ​രം​ ​അം​ഗ​മു​ത്തു​ ​രാ​മ​സ്വാ​മി​, ​ഇ​റാ​നി​യ​ൻ​ ​ബ്ലോ​ക്ക​ർ​ ​ഡാ​നി​യ​ൽ,​ ​അ​റ്റാ​ക്ക​ർ​ ​ന​ന്ദ​ഗോ​പാൽ തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് അഹമ്മദാബാദ് ടീമിന് കരുത്തായത്.

കേരളത്തിൽ നിന്ന് കലിക്കറ്റ് ഹീറോസും കൊച്ചിൻ ബ്ളൂ സ്പൈക്കേഴ്സും ടൂർണമെന്റിൽ പങ്കെടുത്തെങ്കിലും സെമിയിലെത്താനായത് കലിക്കറ്റ് ഹീറോസിന് മാത്രമാണ്.

പ്രൈം വോളി പുരസ്കാരങ്ങൾ

മോസ്റ്റ് വാല്യുവബിൾ പ്ളേയർ : ഗുരു പ്രശാന്ത് (ബ്ളാക് ഹോക്സ്)

ബെസ്റ്റ് ലിബറോ : രാമനാഥൻ രാംകുമാർ(ചെന്നൈ ബ്ളിറ്റ്സ്)

ബെസ്റ്റ് ബ്ളോക്കർ : സാൻഡോവാൾ ( കലിക്കറ്റ് ഹീറോസ്)

ബെസ്റ്റ് സെറ്റർ : ഉക്രപാണ്ഡ്യൻ ( കലിക്കറ്റ് ഹീറോസ് )

ബെസ്റ്റ് സ്പൈക്കർ : ഗുരു പ്രശാന്ത് (ബ്ളാക് ഹോക്സ്)

എമർജിംഗ് പ്ളേയർ : ഇബിൻ റോസ് (ടോർപിഡോസ്)

ബെസ്റ്റ് കോച്ച് : ദക്ഷിണാമൂർത്തി സുന്ദരേശൻ (ഡിഫൻഡേഴ്സ്)

Advertisement
Advertisement