യുവകർഷക സംഗമം തുടങ്ങി
Tuesday 07 March 2023 12:31 AM IST
പത്തനംതിട്ട : സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി സംഘടിപ്പിച്ച ദ്വിദിന യുവകർഷ സംഗമത്തിന് അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ തുടക്കമായി. ചലച്ചിത്രനടനും സാംസ്‌കാരിക പ്രവർത്തകനുമായ ജയൻ ചേർത്തല ഉദ്ഘാടനം ചെയ്തു. യുവജന കമ്മിഷൻ അംഗം പി.എ.സമദ് അദ്ധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം വി.വിനിൽ, സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ.എം.രൺദീഷ് എന്നിവർ സംസാരിച്ചു. സംഗമത്തിന്റെ സമാപന സമ്മേളനം നിയമസഭാ സെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.