പുറമ്പോക്കിലുള്ള നിർമ്മാണങ്ങളും ചമയങ്ങളും നീക്കണം

Tuesday 07 March 2023 12:40 AM IST

പത്തനംതിട്ട : പുനലൂർ മുതൽ കോന്നി വരെയുളള റോഡിന്റെ നിർമ്മാണത്തിനായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തും പി.ഡബ്ല്യൂ.ഡി പുറമ്പോക്കിലുമുള്ള എല്ലാവിധ നിർമ്മാണങ്ങളും ചമയങ്ങളും മറ്റു സാധന സാമഗ്രികളും അഞ്ച് ദിവസത്തിനകം ഉടമസ്ഥർ സ്വന്തം ചെലവിൽ നീക്കണം. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പ് കൂടാതെ അവ നീക്കംചെയ്യുന്നതും അതിന്മേൽ വരുന്ന കഷ്ടനഷ്ടങ്ങൾക്ക് പി.ഡബ്ല്യൂ.ഡി ഉത്തരവാദിയായിരിക്കില്ലെന്ന് കെ.ടി.പി.ഡി പൊൻകുന്നം എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.