ഡോക്ടർക്ക് മർദ്ദനം; ആശുപത്രികളിലെ ഒപി സ്തംഭിച്ചു നടപടിയില്ലെങ്കിൽ കടുത്ത സമരം

Tuesday 07 March 2023 12:49 AM IST
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​നേ​രെ​യു​ള്ള​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഐ.​എം.​എ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​മാ​ർ​ച്ച്

@ ഐ.എം.എ മാർച്ചും ധർണയും നടത്തി

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഐ.എം.എ ഘടകത്തിന് കീഴിലെ ആശുപത്രികളിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് ഐ.എം.എ കോഴിക്കോട് ഘടകത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ പണിമുടക്കിയത് . കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിൽ ഡോക്ടർമാർ പൂർണമായി ഒ.പി ബഹിഷ്‌കരിച്ചു. മറ്റിടങ്ങളിൽ ആശുപത്രികളുടെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ.പി.കെ അശോകന് രോഗിയുടെ കൂട്ടിരിപ്പുകാരിൽ നിന്ന് മർദ്ദനമോറ്റ സംഭവമാണ് ഡോക്ടർമാരെ സമരത്തിലേക്ക് നയിച്ചത്. കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ കുഞ്ഞ് മരിച്ചതിനെത്തുടർന്നാണ് ആശുപത്രിക്കുനേരെയുള്ള അക്രമത്തിനും ഡോക്ടറെ മർദ്ദിക്കുന്ന സംഭവത്തിലേക്കും നയിച്ചത്.

സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഫാത്തിമ ഹോസ്പിറ്റലിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കിഡ്‌സൺ കോർണറിൽ സമാപിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.സുൾഫി മാർച്ച് ഉദ്ഘാടനം ചെയ്തു. ആശുപത്രികളെ സുരക്ഷിത കേന്ദ്രങ്ങളാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് സീനിയർ വൈസ് പ്രസിഡന്റ് ഡോ. രാജു ബൽറാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്റ്, കെ.ജി.എം.ഒ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എൻ. സുരഷ്, കെ.ജി.എം.സി.ടിഎ സംസ്ഥാന പ്രസിഡന്റ് ഡോ.നിർമൽ ഭാസ്‌കർ, ഐ.എം.എ ജില്ലാ സെക്രട്ടറി ഡോ. സന്ധ്യ കുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ച് നടത്തിയ കണ്ടാലറിയുന്ന നൂറോളം ഡോക്ടമാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

ഡോക്ടറെ അക്രമിച്ച സംഭവത്തിൽ ആറുപേർക്കെതിരെയാണ് നടക്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇതിൽ കഴിഞ്ഞ ദിവസം രണ്ടു പേർ കീഴടങ്ങിയിരുന്നു. കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ (25), മുഹമ്മദ് അലി(56) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്നും മർദ്ദനത്തിൽ നടപടിയില്ലെങ്കിൽ മുഴുവൻ ആശുപത്രികളിലേയും അത്യാഹിത വിഭാഗം അടക്കം സ്തംഭിപ്പിച്ച് അനശ്ചിതകാല സമരം നടത്തുമെന്നും ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.വേണുഗോപാലൻ അറിയിച്ചു. കെ.ജി.എം.ഒ.എ സംസ്ഥാന തലത്തിൽ എല്ലാ സർക്കാർ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. കോഴിക്കോട് ആശുപത്രി ആക്രമണത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രികൾ സേഫ് സോണുകളായി പ്രഖ്യാപിക്കണമെന്നും സർക്കാർ ആശുപത്രികളിലെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

'' കഴിഞ്ഞ ദിവസം നടന്നത് സൂചനാസമരം മാത്രമാണ്. ഡോക്ടറെ ഉപദ്രവിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഴുവൻ ആശുപത്രികളിലെയും അത്യാഹിത വിഭാഗമടക്കം സ്തംഭിപ്പിച്ച് സമരം നടത്തും.തങ്ങളുടെ ജീവനു പോലും ഭീഷണിയായി നിൽക്കുന്ന ഒരു സമൂഹത്തിലാണ് ഡോക്ടർമാർ ഇന്ന് ജോലി തുടരുന്നത്. അത് അനുവദിച്ച് നൽകാൻ സാധിക്കില്ല''-ഡോ.വേണുഗോപാലൻ ,

പ്രസിഡന്റ്

ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്

ഒ.​പി​ ​ബ​ഹി​ഷ്‌​ക​രി​ച്ച് ​ഡോ​ക്ട​ർ​മാ​ർ; വ​ല​ഞ്ഞ് ​രോ​ഗി​കൾ

കോ​ഴി​ക്കോ​ട്:​ ​ഫാ​ത്തി​മ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഡോ​ക്ട​റെ​ ​കൈ​യേ​റ്റം​ ​ചെ​യ്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഇ​ന്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​കോ​ഴി​ക്കോ​ട് ​ബ്രാ​ഞ്ച് ​ന​ട​ത്തി​യ​ ​ഒ.​പി​ ​ബ​ഹി​ഷ്ക​ര​ണം​ ​സ​ർ​ക്കാ​ർ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളെ​ ​ബാ​ധി​ച്ചു.​ ​സ​മ​ര​ത്തെ​ക്കു​റി​ച്ച് ​അ​റി​യാ​തെ​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ലു​ൾ​പ്പെ​ടെ​ ​എ​ത്തി​യ​ ​രോ​ഗി​ക​ൾ​ ​നി​രാ​ശ​രാ​യി​ ​മ​ട​ങ്ങി.​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തെ​ ​മാ​ത്ര​മാ​ണ് ​സ​മ​ര​ത്തി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി​യി​രു​ന്ന​ത്.​ ​സ​ർ​ക്കാ​ർ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​കെ.​ജി.​എം.​ഒ.​എ​യും​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​കെ.​ജി.​എം.​സി​ ​ടി​ ​എ​യും​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കു​ ​ചേ​ർ​ന്ന​താ​ണ് ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​ബാ​ധി​ക്കാ​ൻ​ ​കാ​ര​ണ​മാ​യ​ത്. സ​മ​ര​മ​റി​യാ​തെ​ ​രാ​വി​ലെ​ ​മെ​ഡി.​ ​കോ​ളേ​ജ് ​ഒ.​പി​യി​ൽ​ ​രോ​ഗി​ക​ൾ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​സ​മ​ര​ത്തെ​ക്കു​റി​ച്ച​റി​യു​ന്ന​ത്.​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​നി​ന്ന​ട​ക്ക​മെ​ത്തി​യ​ ​രോ​ഗി​ക​ൾ​ ​വ​ല​ഞ്ഞു.​ ​ഒ.​പി.​ടി​ക്ക​റ്റ് ​രാ​വി​ലെ​ ​എ​ട്ട് ​മു​ത​ൽ​ ​വി​ത​ര​ണം​ ​ചെ​യ്തി​രു​ന്നു.​ ​പി​ന്നീ​ടാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ ​സ​മ​ര​ത്തി​ലാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​രോ​ഗി​ക​ളെ​ ​തി​രി​ച്ച​യ​ക്കാ​ൻ​ ​നോ​ക്കി​യ​ത്.​ ​ഇ​ത് ​രോ​ഗി​ക​ളു​ടെ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​കാ​ര​ണ​മാ​യി.​ ​പി.​ജി​ ​ഡോ​ക്ട​ർ​മാ​ർ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​സ​മ​രം​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​രോ​ഗി​ക​ളെ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​ത​യാ​റാ​യ​തി​നാ​ൽ​ ​ഒ.​പി​യി​ൽ​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​ല്ല.

ഐ.​എം​ .​സി​ .​എ​ച്ച് ​ഒ​ ​പി​ ​യി​ൽ​ ​ഇ​ന്ന​ലെ​ 665​ ​പേ​രാ​ണ് ​ചി​കി​ത്സ​ ​തേ​ടി​യ​ത​ .​ ​സാ​ധാ​ര​ണ​ ​ഇ​വി​ടെ​ 750​ ​ഓ​ളം​ ​പേ​രാ​ണ് ​ഉ​ണ്ടാ​കാ​റു​ള്ള​ത്.​ ​വ​ർ​ദ്ധി​ച്ച​ ​തോ​തി​ൽ​ ​പ്ര​സ​വ​ ​വേ​ദ​ന​യു​ള്ള​വ​രെ​ ​നേ​രി​ട്ട് ​ലേ​ബ​ർ​ ​റൂ​മി​ലേ​ക്ക് ​മാ​റ്റി.​ ​അ​ല്ലാ​ത്ത​വ​രെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​വി​ട്ട​യ​ച്ചു.​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​വും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തി​യ​റ്റ​റു​ക​ളും​ ​ലേ​ബ​ർ​ ​റൂ​മും​ ​ആ​ണ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ത്.​ ​ഒ.​പി.​ ​ബ​ഹി​ഷ്ക്ക​രി​ച്ച​ ​ഡോ​ക്ട​ർ​മാ​ർ​ ​ടീ​ച്ചേ​ർ​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ്ര​ക​ട​ന​വും​ ​ധ​ർ​ണ​യും​ ​ന​ട​ത്തി.​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​മാ​യാ​സു​ധാ​ക​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​ഗോ​പ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ട്ര​ഷ​റ​ർ​ ​ഡോ.​ ​അ​നി​ൽ​കു​മാ​ർ​ ​;​ ​പി.​ജി​ ​സെ​ക്ര​ട്ട​റി​ ​ഡോ.​വി​ഷ്ണു​ ,​ ​ഹൗ​സ് ​സ​ർ​ജ​ൻ​സ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​പ്ര​ണ​വ് ​;​ ​ഡോ.​ ​സ​ന്തോ​ഷ് ​;​ ​ഡോ.​ ​നി​ഷാ​ന്ത്,​​​ ​ശ്രീ​പ്രി​യ​ ​പ്ര​സം​ഗി​ച്ചു. കെ.​ജി.​പി.​എം.​ടി​എ​ ​(​കേ​ര​ള​ ​ഗ​വ.​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​),​കെ.​ജി.​എം.​സി.​ടി.​എ​ ​(​കേ​ര​ള​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​)​ ​എ​ന്നി​വ​രു​ടെ​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ​മെ​ഡി.​കോ​ളേ​ജി​ൽ​ ​ഒ.​പി​ ​ബ​ഹി​ഷ്ക​ര​ണം​ ​ന​ട​ന്ന​ത്.​ ​ബീ​ച്ച് ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​സ​മ​രം​ ​കാ​ര്യ​മാ​യി​ ​ബാ​ധി​ച്ചു​​.​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഒ.​പി​ ​വി​ഭാ​ഗം​ ​മാ​ത്ര​മാ​ണ് ​പ്ര​വ​ർ​ത്തി​ച്ച​ത്.​ ​ഇ​വി​ടെ​ ​രോ​ഗി​ക​ളു​ടെ​ ​നീ​ണ്ട​ ​ക്യൂ​ ​രൂ​പ​പ്പെ​ട്ടു.​ ​പ​ര​മാ​വ​ധി​ ​രോ​ഗി​ക​ളെ​ ​കാ​ഷ്വാ​ലി​റ്റി​യി​ൽ​ ​നോ​ക്കി.​ ​കോ​ട്ട​പ്പ​റ​മ്പ് ​കു​ട്ടി​ക​ളു​ടെ​യും​ ​സ്ത്രീ​ക​ളു​ടെ​യും​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​യ​ ​രോ​ഗി​ക​ളെ​ ​അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ​ ​പ​രി​ശോ​ധി​ച്ചു.​ ​ന​ഗ​ര​പ​രി​ധി​യി​ലെ​യും​ ​പ​രി​സ​ര​ത്തെ​യും​ ​പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​സ​മ​രം​ ​പൂ​ർ​ണ​മാ​യി​രു​ന്നു.