കൊവിഡ് സ്‌പെഷ്യൽ കാഷ്വൽ ലീവ് : ഉത്തരവിറക്കി
Tuesday 07 March 2023 2:00 AM IST
തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ടെടുത്ത സ്‌പെഷ്യൽ കാഷ്വൽ ലീവ് സർവീസ് ബുക്കിൽ മാർക്ക് ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ലീവ് സർവീസ് ബുക്കിലും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ലീവ് ട്രാൻസ്‌ഫർ ഒാഫ് ഡ്യൂട്ടി സഹിതവുമാണ് രേഖപ്പെടുത്തേണ്ടത്. ഇത് അക്കൗണ്ടന്റ് ജനറലിനും കൈമാറണം. 2022 ഫെബ്രുവരി 15ന് ശേഷമുള്ള സ്‌പെഷ്യൽ കൊവിഡ് കാഷ്വൽ ലീവിന് മാത്രമാണിത് ബാധകം. അതിന് മുമ്പുള്ള കൊവിഡ് ലീവുകൾ അതനുസരിച്ചുള്ള വ്യവസ്ഥപ്രകാരവും രേഖപ്പെടുത്തണം.