ആയിരവല്ലി പാറ പ്രതിഷേധ കലാ സായാഹ്നം

Tuesday 07 March 2023 12:14 AM IST
ഓയൂർ.ആയിരവില്ലി പാറ സംരക്ഷണ സമര സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് IPTAയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കലാ സായാഹ്നത്തിൽ സുൽഫി ഓയൂർ അവതരിപ്പിച്ച

ഓയൂർ :ചെറിയ വെളിനല്ലൂർ ആയിരവില്ലി പാറ സംരക്ഷണ സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ പീപ്പിൾ തിയേറ്റർ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ കലാ സായാഹ്നത്തിൽ സുൽഫി ഓയൂർ സ്ക്രിപ്റ്റ് എഴുതി അവതരിപ്പിച്ച 7 മിനിട്ടിൽ 7 നാടകങ്ങൾ എന്ന ഏകപാത്ര നാടകം ശ്രദ്ധേയമായി. കഴിഞ്ഞ 38 വർഷമായി നാടക മേഖലയിൽ പ്രവർത്തിക്കുന്ന സുൽഫി ഓയൂർ കെ.പി.എ.സി,കാളിദാസകലാകേന്ദ്രം,അരീന,നാട്യഗ്രാമം തുടങ്ങിയ നാടക സംഘങ്ങളിലും, 28 വർഷമായി ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ഡ്രാമ ആർടിസ്റ്റുമാണ്. ഒരു കവിയും കൂടിയാണ് സുൽഫി.