ലിംഗാവബോധം: ബോധവത്കരണ സെമിനാർ നാളെ
Tuesday 07 March 2023 12:20 AM IST
കോഴിക്കോട്: കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സിവിൽ പൊലീസ് ഓഫീസർമാർ, കമ്മിഷന്റെ പാനൽ അഭിഭാഷകർ, വനിതാ ശിശു വികസന വകുപ്പിന്റെ കൗൺസലർമാർ എന്നിവരിൽ ലിംഗാവബോധം വളർത്തുന്നതിനായുള്ള കോഴിക്കോട് മേഖലാ സെമിനാർ നാളെ നടക്കും. രാവിലെ 10 ന് പുതിയറ എസ്.കെ പൊറ്റെക്കാട് കൾച്ചറൽ സെന്ററിൽ കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും.ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തിൽ അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസും ലിംഗാവബോധം നിയമപാലകരിൽ എന്ന വിഷയത്തിൽ സിറ്റി ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് രാജ്പാൽ മീണയും ക്ലാസെടുക്കും. കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കമ്മിഷൻ അംഗങ്ങളായ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി, വി.ആർ.മഹിളാമണി, അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടർ പി.ബി.രാജീവ് എന്നിവർ പ്രസംഗിക്കും.