കൊട്ടാരക്കര ടൗൺ യു.പി സ്കൂൾ വാർഷികം

Tuesday 07 March 2023 12:34 AM IST

കൊട്ടാരക്കര : ഗവ.ടൗൺ യു.പി സ്കൂൾ വാർഷികാഘോഷം കൊട്ടാരക്കര ശ്രീധരൻനായർ ഹാളിൽ ( ഹൈലാന്റ് സെൻട്രൽ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ വനജ രാജീവ് അദ്ധ്യക്ഷയായി.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥി ആയിരുന്നു.. മിമിക്രി ആർട്ടിസ്റ്റ് സാബു പന്തളം കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. അഡ്വ. ഉണ്ണികൃഷ്ണമേനോൻ,അരുൺ കാടാകുളം,പ്രൊഫ. ഗംഗാധരൻനായർ, പി.ടി.എ പ്രസിഡന്റ് അനീഷ്, ഹെഡ്മിസ്ട്രസ് എൽ.അനില, പി.ടി.എ വൈസ് പ്രസിഡന്റ് സജി ചേരൂർ, എസ്.എം.സി ചെയർമാൻ ഷാജു, എസ്. ഗോപകുമാർ, എം.പി.ടി.എ പ്രസിഡന്റ് ജയശ്രീ, റെനി വർഗീസ് അനൂപ്, അനിത, കുട്ടപ്പൻ പിള്ള എന്നിവർ സംസാരിച്ചു. .