ചവറയിൽ പ്രതിഭാസംഗമം

Tuesday 07 March 2023 12:47 AM IST
ചവറ മണ്ഡലത്തിലെ പ്രതിഭാസംഗമം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചവറ: 2021-22 അദ്ധ്യയനവർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടി വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. ചവറ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട 17 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 432 വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സിക്ക് നൂറുശതമാനം വിജയം കൈവരിച്ച പത്ത് സ്‌കൂളുകളെയും ആണ് അനുമോദിച്ചത്. സമ്മേളന ഉദ്ഘാടനവും ഉപഹാരവിതരണവും ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷനായി. ചവറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജെ.സുരേഷ്‌കുമാർ, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത്ത്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ.സി.പി.സുധീഷ്‌കുമാർ ,എസ്.സോമൻ,കൊല്ലം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ജയൻ, ചവറ ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ അർച്ചന,ഹെഡ്മിസ്ട്രസ് അനിത, പി.ടി.എ പ്രസിഡന്റ് ജയജിത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.