കലയപുരം ആശ്രയയിലെ വനിതാ ദിനാചരണം

Tuesday 07 March 2023 1:04 AM IST

കൊട്ടാരക്കര: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കലയപുരം ആശ്രയ സങ്കേതത്തിൽ ഇന്ന് രാവിലെ 11ന് വനിതാദിനാചരണം നടക്കും. അഡ്വ.പി.ഐഷാപോറ്റി

ഉദ്ഘടനം ചെയ്യും. ആശ്രയ പ്രസിഡന്റ് എൻ.തങ്കച്ചൻ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് അംഗം എസ്. രഞ്ജിത്കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം മനോജ് കാഞ്ഞിമുകൾ എന്നിവർ സംസാരിക്കും. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് സ്വാഗതവും ഡി.രമണിക്കുട്ടി അമ്മ നന്ദിയും പറയും. ചടങ്ങിൽ വനിതാ പ്രതിഭകളായ കൊട്ടാരക്കര ഗംഗ(കഥകളി ആർട്ടിസ്റ്റ്), എസ്. മഞ്ചു( ആദ്യ വനിതാ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), ഗോപിക ഗോപൻ( ചെയർപേഴ്സൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ), ലതികാ വിജയകുമാർ( സാഹിത്യകാരി), ഒ.ജയ( കർഷക) എന്നിവരെ ആദരിക്കും.