ജീവനം സോണൽ കമ്മിറ്റി

Tuesday 07 March 2023 1:05 AM IST

കൊട്ടാരക്കര : കിടപ്പുരോഗികൾക്കും വയോജനങ്ങൾക്കുമടക്കം സാന്ത്വന പരിചരണവും മറ്റ് സേവന പ്രവർത്തനങ്ങളും മുൻനിർത്തി രൂപംനൽകിയ ജീവനം റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയ്ക്ക് തേവലപ്പുറം സോണൽ കമ്മിറ്റിയായി. സോണൽ കമ്മിറ്റി രൂപീകരണ യോഗം നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.സൂസമ്മ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറിയും ജീവനം രക്ഷാധികാരിയുമായ ജെ.രാമാനുജൻ, ചെയർമാൻ എസ്.ആർ.അരുൺബാബു, വർക്കിംഗ് ചെയർമാൻ ബി.എസ്.ഗോപകുമാർ, എസ്.ശശികുമാ‌ർ എന്നിവർ സംസാരിച്ചു. സോണൽ കമ്മിറ്റി ഭാരവാഹികളായി എസ്.ശശികുമാർ(പ്രസിഡന്റ്), സി.രാജ് കിഷോർ(വൈ.പ്രസി.), വി.പി.പ്രവീൺ(സെക്രട്ടറി), ആനക്കോട്ടൂർ ശശികുമാർ(ജോ.സെക്ര.), ബിനു.പി.ഭാസ്കർ(ചീഫ് കോ-ഓർഡിനേറ്റർ), കോട്ടാത്തല ശ്രീകുമാർ(വോളണ്ടിയർ ക്യാപ്ടൻ), ശരണ്യ(വൈ.ക്യാപ്ടൻ) എന്നിവരെയും 15 അംഗ എക്സി.കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഓരോ വാർഡ് തലത്തിലും കമ്മിറ്റികൾ രൂപീകരിക്കും.

Advertisement
Advertisement