സിദ്ധാർത്ഥ സംസ്ഥാന ചിത്രകലാ പ്രദർശനം

Tuesday 07 March 2023 1:07 AM IST

കൊല്ലം: സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ എൻ.ജി.ഒയായ കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷന്റെ കഴിഞ്ഞ വർഷത്തെ സംസ്ഥാന ചിത്രകലാ പുരസ്കാരത്തിന് ചിത്രങ്ങൾ ക്ഷണിച്ചു. 2022 ഡിസംബർ 31ന് മുമ്പ് രചിച്ച 3 രചനകളുടെ ഫോട്ടോകൾ, സിദ്ധാർത്ഥ ഫൗണ്ടേഷൻ, ഹെഡ് ക്വാർട്ടേഴ്സ്, പള്ളിമൺ പി.ഒ, കൊല്ലം- 691576 എന്ന വിലാസത്തിൽ 25ന് മുമ്പ് ലഭിക്കത്തക്കവിധം രജിസ്റ്റേഡായി അയയ്ക്കുക. 19 വയസിന് മുകളിൽ പ്രായമുള്ള അമച്ച്വർ പ്രൊഫഷണൽ ചിത്രകാരന്മാർക്ക് എൻട്രികൾ അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവയുടെ പ്രദർശനം ഏപ്രിലിൽ നടക്കും. 25,000 രൂപയും ബുദ്ധപ്രതിമയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്, 5000 രൂപയും ബഹുമതിപത്രങ്ങളും മികച്ച മറ്റ് രണ്ട് കലാസൃഷ്ടികൾക്ക് ജൂറിയുടെ പ്രതിഭാപുരസ്കാരങ്ങളും ലഭിക്കും. പ്രദർശനത്തിൽ പങ്കെടുക്കുന്ന എല്ലാ ആർട്ടിസ്റ്റുകൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും. വിലാസം: സെക്രട്ടറി, സിദ്ധാർത്ഥ ഫൗണ്ടേഷൻ, ഹെഡ് ക്വാർട്ടേഴ്സ് പള്ളിമൺ പി.ഒ.

കൊല്ലം. 691576. ഫോൺ: 9446012054.