പാരാഗ്ലൈഡിംഗിനിടെ അപകടം, രണ്ട് പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടങ്ങി

Tuesday 07 March 2023 5:12 PM IST

തിരുവനന്തപുരം: പാരാഗ്ലൈഡിംഗിനിടെ രണ്ട് പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. വർക്കല പാപനാശം കടപ്പുറത്താണ് അപകടമുണ്ടായത്. പൊലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം തുടങ്ങി. കൂടുതൽ ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.