പ്രതിഷേധ സായാഹ്നം
Wednesday 08 March 2023 12:27 AM IST
കളമശേരി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ എസ്. ടി. യു. നടത്തിയ പ്രതിഷേധ സായാഹ്നം ജില്ലാ ജനറൽ സെക്രട്ടറി ടി.എസ്. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. ഫൈസൽ, സെക്രട്ടറി കെ.എ. അബ്ദുൽ വഹാബ്, എസ്. ടി. യു ചുമട് ഫെഡറേഷൻ ജില്ലാ സെക്രട്ടറിമാരായ പി.എം. അഷറഫ്, പി.പി. ജലീൽ , യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സുബൈർ, ടൗൺ പ്രസിഡന്റ് സലീം കാരുവള്ളി, മേഖലാ ഭാരവാഹികളായ അയ്യൂബ് പി.എം, പി.പി. ഷംസു , സി .എ. ആബിദ്, കെ. ഇ. ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.