കലാശ്രീ ദേശീയ അവാർഡ് സണ്ണിക്ക്
Wednesday 08 March 2023 12:21 AM IST
അങ്കമാലി: കേന്ദ്ര ദളിത് സംഗീത അക്കാഡമിയുടെ ഡോക്ടർ അംബേദ്കറുടെ പേരിലുള്ള 2022ലെ കലാശ്രീ ദേശീയ അവാർഡ് അങ്കമാലി പാറേക്കാട്ടിൽ സണ്ണിക്ക് ലഭിച്ചു. ദളിത് സംഗീത അക്കാഡമി ചെയർമാൻ എസ് .പി സുമാൻ അസ്കർ അവാർഡ് സമ്മാനിച്ചു. നാടകരംഗത്തെ സമഗ്ര സേവനത്തിനാണിത്. സ്കൂൾ പഠനകാലത്ത് തന്നെ നാടക രംഗത്ത് പ്രവർത്തിച്ചുതുടങ്ങിയ സണ്ണി 1979 മുതൽ പ്രൊഫഷണൽ നാടകരംഗത്ത് സജീവമാണ്. അങ്കമാലി ധന്യ നാടകസമിതി, അങ്കമാലി പൗർണ്ണമി, മാനിഷാദ നാടക നിലയം, തിലകൻ നേതൃത്വം കൊടുത്തിരുന്ന ചാലക്കുടി സാരഥി തിയേറ്റേഴ്സ്, കൊച്ചിൻ സംഗമിത്ര, തിരുവനന്തപുരം കലാക്ഷേത്ര, ആലുവ രംഗകല എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.