വനിതാ ദിനാചരണം

Wednesday 08 March 2023 12:28 AM IST

പള്ളുരുത്തി: ലോക വനിതാ ദിനത്തിൽ കൊച്ചി രൂപതയുടെ സാമൂഹ്യ ക്ഷേമ പ്രസ്ഥാനമായ കൊച്ചി ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ (വൈഡ്സ്) നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. ചടങ്ങ് കൗൺസിലർ ഷീബ ഡുറോം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലില്ലി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇടക്കൊച്ചി ശാന്തിഭവൻ കോൺവെന്റിൽ നിന്ന് ആരംഭിച്ച റാലി മദർ സുപ്പീരിയർ സിസ്റ്റർ ആനന്ദ് മേരി ഫ്ലാഗ് ഓഫ് ചെയ്തു. ഫാദർ ജയ്ഫിൻദാസ് കട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാ. മാർക്ക് ആന്റണി, കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജിജ ടെൻസൺ, ഭാരവാഹികളായ സിനി ജോൺ, റോസ് ലിന്റ പീറ്റർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടിയും ഉണ്ടായിരുന്നു.