വനിതാസംഗമം സംഘടിപ്പിച്ചു

Wednesday 08 March 2023 12:09 AM IST
അംഗൻവാടി ജീവനക്കാരുടെ വനിതാ സംഗമം

കുന്ദമംഗലം: സർവീസിൽ നിന്നും വിരമിച്ച അങ്കണവാടി വർക്കർമാർക്ക് പെൻഷൻ തുക 8000 രൂപയാക്കി വർദ്ധിപ്പിക്കുക, ഹെൽപ്പർ മാർക്ക് അയ്യായിരം രൂപ പെൻഷൻ നൽകുക, ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്, അങ്കണവാടി എംപ്ലോയീസ് ആൻഡ് റിട്ടയറീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ,അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിതാസംഗമം സംഘടിപ്പിച്ചു. കുന്ദമംഗലത്ത് നടന്ന ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറബി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എൻ.രാമാദേവി അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ജീവനക്കാർ ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്ന പെൻഷൻ ക്രമമായി വർദ്ധിപ്പിക്കണമെന്ന് കേരള സർക്കാരിനോടും ,കേന്ദ്രസർക്കാരിനോടും പ്രമേയം മുഖേന അഭ്യർത്ഥിച്ചു. എം.ശാരദ, രോഹിണി ,ശാന്ത എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം.ഹേമലത സ്വാഗതം പറഞ്ഞു.