കളരിയിൽ ചുവടുറപ്പിച്ച് ശ്രീപത്മിത 

Wednesday 08 March 2023 12:04 AM IST
ശ്രീപത്മിത

ചെങ്ങന്നൂർ: വണ്ണം കുറയ്ക്കാൻ പിതാവ് മകളെ കളരിയിൽ ചേർത്തു. ഇപ്പോൾ തികഞ്ഞ അഭ്യാസിയായി മാറി. കാരയ്ക്കാട് വലിയപറമ്പിൽ ശ്രീകുമാറിന്റെ മകൾ ശ്രീപത്മിതയാണ് കളരി അഭ്യാസിയായത്. കണ്ണൂർ സ്വദേശിയായ ഗുരുക്കളുടെ കീഴിൽ മൂന്നു വർഷം അഭ്യാസം പഠിച്ചു. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ളസ് വാങ്ങി ജയിച്ച ശ്രീപത്മിത ഇപ്പോഴും കളരി അഭ്യസിക്കുന്നുണ്ട്. ക്ഷീര കർഷകരാണ് മാതാപിതാക്കളായ ശ്രീകുമാറും സ്മിതയും. ബൈക്ക് ഓടിക്കാൻ ഏറെ ഇഷ്ടമുള്ള ശ്രീപത്മിത ലൈസൻസ് എടുക്കാൻ ടെസ്റ്റ് എടുത്തതും ബുള്ളറ്റിൽ തന്നെയാണ്. പന്തളം എൻ എസ് എസിൽ ബിരുദ വിദ്യാർത്ഥിനിയാണ് ശ്രീപത്മിത ഇപ്പോൾ. ഡൽഹിയിൽ നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും ബംഗ്ലൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി. മലയിൻകീഴ് നടന്ന കേരള യൂണിവേഴ്സിറ്റി റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി.