ഉപകരണ വിതരണം
Wednesday 08 March 2023 12:21 AM IST
തൃപ്പൂണിത്തുറ: പെരുമ്പളം ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽപ്പെടുത്തി അങ്കണവാടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ പ്രഷർ കുക്കർ, ഭക്ഷ്യധാന്യ കണ്ടയ്നർ, പായ, വെയിംഗ് ബാലൻസ്, അധിക ഗ്യാസ് സിലിണ്ടർ, വയോജങ്ങൾക്കുള്ള കട്ടിൽ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ അനീസ സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സി. ഗോപിനാഥ് നന്ദി പറഞ്ഞു.