425 കോടിയുടെ ഹെറോയിനുമായി ഇറാനികൾ പിടിയിൽ

Wednesday 08 March 2023 2:25 AM IST

ന്യൂഡൽഹി: ഗുജറാത്തിലെ ഓഖ തീരക്കടലിൽ തീരസംരക്ഷണ സേന നടത്തിയ പരിശോധനയിൽ 425 കോടി രൂപയുടെ 61 കിലോ ഹെറോയിനുമായി അഞ്ച് ഇറാൻ പൗരന്മാർ അറസ്റ്റിലായി.

രഹസ്യ വിവരത്തെ തുടർന്ന് തീരസംരക്ഷണ സേന നടത്തിയ പട്രോളിംഗിനിടെയാണ് തിങ്കളാഴ്‌ച ഓഖ തീരത്ത് നിന്ന് 340 കിലോമീറ്റർ അകലെ സംശയാസ്പദമായി ഒരു ബോട്ട് കണ്ടത്. മുന്നറിയിപ്പ് സന്ദേശം അവഗണിച്ച് അതിവേഗത്തിൽ പോയ ബോട്ടിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും തീരസംരക്ഷണ സേനയും ചേർന്ന് 18 മാസത്തിനിടെ 2,355 കോടി രൂപ വിലമതിക്കുന്ന 407 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു.