അന്താരാഷ്ട്ര ശില്പശാല ഇന്ന്

Wednesday 08 March 2023 12:29 AM IST

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 10 വരെ നടക്കുന്ന അന്താരാഷ്ട്ര ശില്പശാല പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റും ഫിൻലാൻഡ് വാസ യൂണിവേഴ്‌സിറ്റി ഡീനുമായ ഡോ. മായ തൻബർഗ് ഉദ്ഘാടനം ചെയ്യും. സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.എം.വി. നാരായണൻ അദ്ധ്യക്ഷനാകും. കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തും. ഡോ. ധർമ്മരാജ് അടാട്ട് രചിച്ച 'ഇന്ത്യൻ സംസ്‌കാരത്തിന്റെ ബഹുസ്വരത' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും. ഓൺലൈനായും ഓഫ് ലൈനായും നടക്കുന്ന ശില്പശാലയിൽ താത്പര്യമുള്ള ആർക്കും പങ്കെടുക്കാമെന്ന് സംസ്‌കൃതം സാഹിത്യവിഭാഗം മേധാവി ഡോ.കെ.ആർ. അംബിക അറിയിച്ചു.