വനിതാദിന വാരാഘോഷം

Wednesday 08 March 2023 12:32 PM IST

കൊച്ചി : കുടുംബശ്രീയുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വനിതാദിനാഘോഷങ്ങളുടെ ഉദ്ഘാടനം ആലുവ പ്രിയദർശിനി ഹാളിൽ സിനിമ സീരിയൽ താരം അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മിനി ബൈജു അദ്ധ്യക്ഷയായി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ റജീന ടി.എം കർമ്മപദ്ധതി അവതരിപ്പിച്ചു. ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമാരായ അജീഷ എം.എ,

ഷൈൻ ടി. മണി, ലളിതാ ഗണേശൻ, ബിന്ധ്യ വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സൈബർ പൊലീസ് ഓഫീസർ ജോസഫ് സേവ്യർ സൈബർ സുരക്ഷയെ കുറിച്ച് ക്ളാസെടുത്തു. ഡോ. ആര്യ ജിത്ത്, ഡോ. എയ്ഞ്ചല, സാറാ മാമൻ തുടങ്ങിയവർ സംസാരിച്ചു.