സി​.ബി​.എസ്.ഇ: 12-ാം ക്ളാസുകാരെ വലച്ച് ഫിസിക്സ് പരീക്ഷ  ആശങ്ക വേണ്ടെന്ന് പരീക്ഷാ കൺട്രോളർ

Wednesday 08 March 2023 1:39 AM IST

തി​രുവനന്തപുരം: സി​.ബി​.എസ്.ഇ 12-ാം ക്ളാസുകാരെ വെള്ളം കുടിപ്പിച്ച് ഫിസിക്സ് പരീക്ഷ. ജെ.ഇ.ഇ നിലവാരത്തിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ഔട്ട് ഒഫ് സിലബസ് ചോദ്യങ്ങളുമാണ് ഉണ്ടായിരുന്നതെന്നും ഉത്തരമെഴുതാൻ കുറഞ്ഞ സമയമാണ് ലഭിച്ചതെന്നും പരാതികളുണ്ട്.

ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളൊഴികെ മിക്കയിടത്തും ഫിസിക്സ് പരീക്ഷ കടുകട്ടി ആയിരുന്നു.

ഭൂരിഭാഗം ചോദ്യങ്ങളും ആപ്ലിക്കേഷൻ ലെവലിൽ ഉള്ളവയായിരുന്നതിനാൽ ശരാശരി വിദ്യാർത്ഥികൾക്കും പരീക്ഷ ഏറെ പ്രയാസമായിരുന്നുവെന്ന് അദ്ധ്യാപകരും പറഞ്ഞു. ഐ.ഐ.ടി പ്രവേശനത്തിന് 12–ാം ക്ലാസ് പരീക്ഷയിൽ 75 ശതമാനം മാർക്കെന്ന മാനദണ്ഡം വന്നതിനാൽ മാർക്ക് കുറയുന്നത് ഉപരി പഠനത്തെ ബാധിക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ സന്ന്യാം ഭരദ്വാജിന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് അധികൃതർ കത്തെഴുതി. പ്രശ്നത്തെക്കുറിച്ച് പഠിച്ച ശേഷം വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പരീക്ഷാ കൺട്രോളർ ഉറപ്പു നൽകിയിട്ടുണ്ട്.