ഫിസിക്‌സ് പരീക്ഷ: ഉദാരസമീപനം വേണം

Wednesday 08 March 2023 12:35 AM IST

കൊച്ചി: പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥികളെ വലച്ച ഫിസിക്‌സ് പരീക്ഷയുടെ മൂല്യനിർണയം ഉദാരമാക്കണമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജിന് നൽകിയ കത്തിൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ആവശ്യപ്പെട്ടു. സിലബസിന് പുറത്തുനിന്നുള്ള മൂന്നു ചോദ്യങ്ങൾ വന്നതാണ് കുട്ടികളെ വിഷമിപ്പിച്ചത്. ചില ചോദ്യങ്ങൾ കടുപ്പമേറിയതും ഉത്തരമെഴുതാൻ കൂടുതൽ സമയം ആവശ്യമുള്ളതുമായിരുന്നു. ഇത്തരം കഠിനായ ചോദ്യങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാന സിലബസിലേയ്ക്ക് വിദ്യാർത്ഥികൾ മാറാൻ കാരണമാകും. ഇത് സി.ബി.എസ്.ഇ സ്കൂളുകളുടെ സിലബസിനെയും ബാധിക്കുമെന്ന് ഡോ. ഇന്ദിര രാജൻ പറഞ്ഞു.