കരാറുകർക്ക് നൽകാൻ പണമില്ലെന്ന് കെ.എസ്.ഇ.ബി
Wednesday 08 March 2023 12:00 AM IST
തിരുവനന്തപുരം: കെ.എസ്.ഇ.ബി 2000ത്തോളം കരാറുകാർക്കാം 4500 കരാർ തൊഴിലാളികൾക്കും കഴിഞ്ഞ നാലുമാസമായി കൂലി നൽകുന്നില്ല.
കരാറുകാർക്ക് ഡിസംബർ മുതൽ120കോടിയിലേറെ രൂപയാണ് കിട്ടാനുള്ളത്.
നേരത്തെ എല്ലാ മാസവും 25ന് കരാർ തുക തീർത്തുനൽകിയിരുന്നു. ബാങ്കിൽ നിന്ന് ഒാവർഡ്രാഫ്റ്റ് കിട്ടുന്നില്ല.സാമ്പത്തിക ഞെരുക്കം,സെർവറിൽ തകരാറുണ്ട് തുടങ്ങി കാരണങ്ങളാണ് കെ.എസ്.ഇ.ബി. നിരത്തുന്നത്. എന്നാൽ സാമ്പത്തിക ഞെരുക്കമാണ് യഥാർത്ഥ കാരണമെന്നാണ് അറിയുന്നത്.
കുടിശിക നൽകണമെന്നാവശ്യപ്പെട്ട് പെറ്റി കോൺട്രാക്ടറുകാർ 15ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും.