കോളറ : മലപ്പുറത്ത് നിരീക്ഷണം കർശനമാക്കി

Wednesday 08 March 2023 12:43 AM IST

തിരുവനന്തപുരം : മലപ്പുറത്ത് കോളറ സ്ഥീരികരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല മെഡിക്കൽ സംഘം സ്ഥലത്ത് സന്ദർശനം നടത്തി. സംശയം തോന്നുന്നവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും എല്ലാവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂയെന്നും ആരോഗ്യവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.