ജയരാജന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു : സതീശൻ

Wednesday 08 March 2023 12:00 AM IST

കോട്ടയം : മുഖ്യമന്ത്രിയെ തടഞ്ഞാൽ പ്രതിപക്ഷ നേതാവിനെ വഴിയിൽ ഇറങ്ങാൻ സമ്മതിക്കില്ലെന്ന ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്റെ വെല്ലുവിളി ഏറ്റെടുക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരളം മുഴുവൻ ഒരു പൊലീസ് സംരക്ഷണയും ഇല്ലാതെ തന്നെ യാത്ര ചെയ്യും. സർക്കാരിനെ നന്നാക്കാനല്ല കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണ് കൺവീനറുടെ വരവെന്നും അദ്ദേഹം പറഞ്ഞു.