വനിതാ ഡോക്ടർമാർക്ക് സ്വയം പ്രതിരോധ പരിശീലനം

Wednesday 08 March 2023 1:46 AM IST

തിരുവനന്തപുരം: സ്ത്രീ,പുരുഷ വ്യത്യാസമില്ലാതെ സംസ്ഥാനത്ത് ഡോക്ടർമാർ ആക്രമണത്തിന് ഇരയാകുന്ന സാഹചര്യത്തിൽ വനിതാ ഡോക്ടർമാർക്ക് സ്വയം പ്രതിരോധ പരിശീലനം നൽകുന്നു.സർക്കാർ മെഡിക്കൽ കോളേജിലെ അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ

സ്വസ്തി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ആദ്യഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കായി സ്വയം പ്രതിരോധ പരിശീലനം നൽകുന്നത്.

കേരള പൊലീസിന്റെയും,സ്‌പോർട്സ് കൗൺസിലിന്റെയും അംഗീകൃത സ്വയം പ്രതിരോധ കോച്ചായ വനോദാണ് പരിശീലകൻ. ലോക വനിതാ ദിനമായ ഇന്ന് വൈകിട്ട് അഞ്ചിന് മെഡിക്കൽ കോളേജിലെ എം.ഡി.ആർ.എൽ ഹാളിൽ കെ.ജി.എം.സി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം പരിപാടി ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ടമായി പരിശീലന പദ്ധതി കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജലേക്കും വ്യാപിപ്പിക്കും.