നടൻ ബാല ആശുപത്രിയിൽ
Wednesday 08 March 2023 12:00 AM IST
കൊച്ചി: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാലയെ ഇന്നലെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിലാണെങ്കിലും ആരോഗ്യനില ആശങ്കാജനകമല്ലെന്നാണ് സൂചന. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പെടെ സിനിമാ മേഖലയിലെ പ്രമുഖർ അദ്ദേഹത്തെ സന്ദർശിച്ചു.